Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (04-09-2021 )

September 4, 2021
Google News 1 minute Read
todays headlines(04-09-2021 )

കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുക ലക്ഷ്യം: കെ.പി.സി.സി. പ്രസിഡന്റ്

കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. പുതിയ ശൈലിക്ക് തുടക്കമിടുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും കെ. സുധാകരൻ അറിയിച്ചു. പാർട്ടിക്കകത്ത് പറയേണ്ട അഭിപ്രായപ്രകടനങ്ങൾ പരസ്യമാക്കുന്നത് വിനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനങ്ങൾ പാർട്ടിയെ ദുർബലമാക്കുമെന്ന് അണികളും നേതാക്കളും ഓർക്കണമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് സോണിയയുടെ ഇടപെടല്‍ വേണം; താരിഖ് അന്‍വറിന്റെ സമവായങ്ങളോട് മുഖംതിരിച്ച് ഗ്രൂപ്പുകള്‍

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.

കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം; ചന്ദ്രികയുടെ അക്കൗണ്ടില്‍ 10കോടി എത്തിയതില്‍ ദുരൂഹത

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണം എത്തിയതെന്ന് വ്യക്തമായെന്ന് അന്വേഷണ സംഘം പറഞ്ഞു.

സമാന്തര എക്സ്ചേഞ്ച് കേസ് പ്രതിക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധം: ഇ.ഡി.

സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വർണ്ണം കടത്തിയതായി റാസൽ മൊഴി നൽകി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നുവെന്ന് റസൽ വെളിപ്പെടുത്തി. റസലിന്റെ മൊഴിയെടുക്കാൻ കൊച്ചി എൻ.ഐ.എ. യൂണിറ്റ് തെലങ്കാനയിൽ.

പഞ്ച്ശീറില്‍ യുദ്ധം തുടരുന്നു; നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്‍ വാദം അഹമ്മദ് മസൂദിന്റെ പ്രതിരോധന സേന തള്ളി. ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും വലിയ തോതില്‍ ആളപായം ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story Highlight: todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here