Advertisement

ഐ.എൻ.എല്ലിലെ തർക്കം പരിഹരിച്ചു, വഹാബും കാസിമും തുടരും

September 5, 2021
Google News 2 minutes Read

ഐ.എൻ.എല്ലിലെ എ.പി. അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഒരുമിച്ച് പോകാൻ ഇരുവിഭാഗങ്ങളും ധാരണയിലെത്തിയത്.

എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി സംസ്ഥാന പ്രസിഡന്‍റ് എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. അഭിപ്രായമുള്ള പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങളും സ്വഭാവികമാണ്. ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

നല്ല രീതിയിൽ ഒരുമിച്ചു പോകാൻ തീരുമാനിച്ചതായി മന്ത്രിയും അഖിലേന്ത്യ സെക്രട്ടറിയുമായ അഹമ്മദ് ദേവർകോവിലും മാധ്യമങ്ങളോട് പറഞ്ഞു. പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും നഗരസഭയിൽ പോകും, നിയമ നടപടികൾ സ്വീകരിക്കും: അജിത തങ്കപ്പൻ

ഇതിനിടെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റായി അബ്ദുൽ വഹാബ് തുടരും. പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കും. അതിന് സംഘടനാപരനായ നടപടികൾ പൂർത്തിയാക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ഐ.എൽ.എല്ലിന് വലിയ പങ്ക് വഹിക്കാനുണ്ട്. ആ ദൗത്യം ഏറ്റെടുക്കണമെന്ന നിർദേശമാണ് കാന്തപുരം അബൂബക്കർ മുസ് ലിയാർ മുന്നോട്ടു വെച്ചതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

Read Also : ഹരിത വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ലീഗ് നേതൃത്വം

Story Highlight: Dispute at INL resolved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here