തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും നഗരസഭയിൽ പോകും, നിയമ നടപടികൾ സ്വീകരിക്കും: അജിത തങ്കപ്പൻ
തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. നാളെയും തൃക്കാക്കര നഗരസഭയിൽ പോകും. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർക്കുമെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.
തൃക്കാക്കര നഗരസഭാ ചേംബറിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാൽ ഓഫിസിൽ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകർത്തു അധ്യക്ഷ അജിത തങ്കപ്പൻ അകത്തു കയറുകയായിരുന്നു.
Read Also : തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ ; ചെയർപേഴ്‌സന്റെ മുറിയുടെ പൂട്ട് തുറക്കാൻ കഴിഞ്ഞില്ല
ഇതോടൊപ്പം നഗരസഭാ സെക്രട്ടറി പതിച്ച നോട്ടിസും നീക്കി. ഇത് നിയമവിരുദ്ധമെന്ന് കാട്ടി ഇടതുപക്ഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്നാണ് നഗരസഭാധ്യക്ഷയുടെ നിലപാട്.
Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; പണം നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് ചെയർപേഴ്സൺ
Story Highlight: Nagarasabha chairperson on Thrikkakkara Onam gift controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here