ഇറാഖില്‍ ഐഎസ് ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 12ആയി

ഇറാഖില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖ് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ വടക്കന്‍ കിര്‍ക്കുക് പ്രവിശ്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്.
തല്‍-അല്‍-സ്റ്റെയ്ഹ് ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഐഎസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനോട് വ്യക്തമാക്കിയിരുന്നു.
Read Also : പഞ്ജ്‌ഷീറിൽ ഏറ്റുമുട്ടൽ; 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്
നിലവില്‍ ഇറാഖില്‍ 2500 പട്ടാളക്കാരെയാണ് അമേരിക്ക ഐഎസിനെ നേരിടാന്‍ വിന്യസിച്ചിട്ടുള്ളത്. 2021 അവസാനത്തോടെ ഇറാഖിലെ യുഎസ് യുദ്ധ ദൗത്യം അവസാനിക്കുമെന്നും ഡിസംബര്‍ 31ന് ശേഷം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
Story Highlight: iraq IS attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here