കാർഷിക നിയമങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പരസ്യപ്പെടുത്തണം; പരാതിയുമായി സമിതിയംഗം

കാർഷിക നിയമങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് സുപ്രിം കോടതി പരിഗണിക്കുന്നില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് ശേത്കാരി സംഘടനയുടെ അധ്യക്ഷൻ അനിൽ ഗൺവത് ചീഫ് ജസ്റ്റിസിന് കത്തയച്ചു. പഠന റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിന് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കാർഷിക പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്നും സമിതി അംഗം കത്തിൽ പറയുന്നു. മാർച്ച് 19 നാണ് മൂന്നംഗ സമിതി റിപ്പോർട്ട് സുപ്രിം കോടതിക്ക് കൈമാറിയത്.
അതേസമയം കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ഭാരതീയ കിസാൻ സംഘ്സംപ്രക്ഷോഭത്തിലേക്ക്. നാളെ ഡൽഹി ജന്തർ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് നീക്കം. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാൻ സംഘ് ആവശ്യപ്പെടുന്നു.
Read Also : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം; പ്രധാനമന്ത്രിക്കെതിരെ പ്രചാരണം നടത്തുമെന്ന് രാകേഷ് ടികായത്
കാർഷിക നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.
Read Also : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്; പ്രിയങ്കാ ഗാന്ധി
Story Highlight: The report on agricultural laws should be published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here