കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. റോഡിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചിന്നംപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്നനിലയിലാണ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Story Highlight: Woman’s body falls off car
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!