ഹരിതയെ പിരിച്ച് വിട്ടത് സ്ത്രീ വിരുദ്ധ സമീപനം : എഎ റഹീം

ഹരിതയെ പിരിച്ച് വിട്ടത് സ്ത്രീ വിരുദ്ധ സമീപനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ത്രീക്ക് പരാതി പറയാനുള്ള സ്വതന്ത്ര്യം പോലും മുസ്ലീം ലീഗ് നൽകുന്നില്ലെന്നും ഈ സ്ത്രീ വിരുദ്ധ സമീപനം ആധുനിക സമൂഹത്തിന് തന്നെ അപമാനമാണെന്നും എ.എ റഹീം പറഞ്ഞു.
എന്ത് ജനാധിപത്യമാണിതെന്ന് ചോദിച്ച റഹീം പിരിച്ച് വിടൽ കൊണ്ട് സ്വാതന്ത്ര്യ അഭിപ്രായങ്ങളെ തടയാനാവില്ലെന്നും ഓർമിപ്പിച്ചു. ലീഗ് ജനാധിപത്യപരമായ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ലീഗിന്റെ സ്ത്രീ വിരുദ്ധത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ഈ വിഷയം ജെൻഡർ പൊളിറ്റിക്സുമായി ചേർത്ത് കാണണം – എഎ റഹീം പറയുന്നു.
ഹരിതയുടെ പ്രവർത്തകർ ഉയർത്തിയത് വിപ്ലവകരമായ നീക്കമാണെന്നും ആ നീക്കത്തെ ഡിവൈഎഫ്ഐ അഭിവാദ്യം ചെയ്യുന്നുവെന്നും എ.എ റഹീം പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനിക്കുന്നത്. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു.
Story Highlight: aa rahim about haritha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here