ഹരിത വിവാദത്തിൽ നടപടിയുമായി വനിതാ കമ്മിഷൻ; മൊഴി ഉടൻ രേഖപ്പെടുത്തും

ഹരിത വിവാദത്തിൽ നടപടി സ്വീകരിച്ച് വനിതാ കമ്മിഷൻ. പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരെ ഇന്നലെ വിളിച്ചിരുന്നു. വനിതാ നേതാക്കളുടെ മൊഴി എടുത്തതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു.
അതേസമയം, എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.
Read Also : ഹരിതയുടേത് കാലഹരണപ്പെട്ട കമ്മിറ്റി: ഇ.ടി. മുഹമ്മദ് ബഷീർ
കടുത്ത അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കൾ പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പിഎംഎ സലാം അറിയിച്ചു.
എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കള്‍ പറഞ്ഞത്.
പി കെ നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിൻറെ ഖേദപ്രകടനത്തിൽ ഒതുങ്ങി.പാർട്ടിയാണ് പ്രധാനമെന്നും വിവാദങ്ങൾ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നവാസ് പറഞ്ഞു. എന്നാൽ ഈ വിശദീകരണത്തിൽ ഹരിത നേതാക്കൾ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ല. പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.
Story Highlight: Women’s Commission Haritha issue
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!