Advertisement

സംശയം ഒരു രോഗമാണോ? ചികിത്സ സാധ്യമോ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

September 9, 2021
1 minute Read
Delusional disorder and treatment
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംശയം ഒരു രോഗമാണോ? എന്റെ ഭാര്യക്ക് ഇപ്പോഴും എന്നെ സംശയമാണ്. ഈ മനുഷ്യന് ഇപ്പോഴും എന്നെ സംശയമാണ്, എന്നെ തിരിയാൻ പോലും സമ്മതിക്കുകയില്ല, ഞാൻ മടുത്തു എന്ന് പരാതി പറയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട് അല്ലേ! സംശയം ഭർത്താവിനെയോ ഭാര്യയെയോ എന്ന് മനസിലാക്കാൻ പോലും പലപ്പോഴും സാധിച്ചെന്ന് വരികയുമില്ല. പ്രത്യക്ഷത്തിൽ വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഇത്തരം സംശയ വ്യക്തിത്വങ്ങൾ ചിലപ്പോൾ കുടുംബത്തിനും സമൂഹത്തിനും നാശം വിതയ്ക്കുന്നവരായി മാധ്യമങ്ങളിലൂടെയെങ്കിലും നാം ദിനംപ്രതി കേൾക്കാറുമുണ്ട്.

പാരനോയിഡ് പേഴ്സണാലിറ്റി

വ്യക്തിത്വ വൈകല്യങ്ങളിൽ ഏറ്റവും പ്രബലമായ ഒന്നാം പാരനോയിഡ് പേഴ്സണാലിറ്റി അഥവാ സംശയ വ്യക്തിത്വം.

എന്താണ് പാരനോയിഡ് പേഴ്സണാലിറ്റിയുടെ പ്രത്യേകത?

സംശയം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇവർക്ക് പൊറുക്കുവാനോ മറക്കുവാനോ വിട്ടുകളയുവാനോ തയാറാകാത്ത ഒരു മനസാണ് ഉള്ളത്. മുൻ ദുരനുഭവങ്ങൾ മറക്കാതെ നിരന്തരം അയവിറക്കും. എത്ര കാലം പിന്നിട്ടാലും അത് മണിക്കൂറുകൾ ചർച്ച ചെയ്ത് കുറ്റപ്പെടുത്താൻ ഇത്തരക്കാർക്ക് യാതൊരു മടിയുമില്ല. ഇവർ മറ്റുള്ളവരിൽ കുറ്റം ചാർത്തി സ്വയം രക്ഷപെടാൻ ശ്രമിക്കുന്നവരാണ്. മറ്റുള്ളവരോട് അസൂയയുള്ള ഒരു വ്യക്തിത്വം കൂടിയാണ് ഇവർ. എന്നാൽ ഇതെല്ലം ഓരോ വ്യക്തികളെയും അപേക്ഷിച്ച് കൂടിയും കുറഞ്ഞുമിരിക്കും. ഇത്തരം ആളുകൾ പൊതുവെ സ്വാർത്ഥരും, സ്വയംപോക്കിയും, മറ്റുള്ളവരെ സഹിക്കുവാനോ അഥവാ പൊരുത്തപ്പെടുവാനോ കഴിയാത്തവരും, കലഹ പ്രിയരുമൊക്കെ ആകും. അതിനാൽ തന്നെ ആളുകൾ അവരെ അകറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യും. നിരന്തരം കലഹിച്ചും, കൊണ്ടും കൊടുത്തും, കൊമ്പു കോർത്തും വരുന്നവരെ നിങ്ങളുടെ ചുറ്റുവട്ടത്ത് നിങ്ങൾ കണ്ടെന്ന് വരാം. ഇതും പാരനോയിഡ് പേഴ്സണാലിറ്റിയുടെ ഒരു ഭാഗമാണ്. ഇത്തരം സംശയങ്ങൾ പിൽക്കാലത്ത് ഒരു മിഥ്യാ ബോധമായി വളർന്ന് ഒരു ഡെല്യൂഷൻ ലെവെലിലേക്ക് എത്തപ്പെടാനുമുള്ള സാധ്യതയുണ്ട്.

Read Also : കുട്ടികളെ ശിക്ഷിക്കേണ്ടത് എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെയുള്ള സംശയ വ്യക്തിത്വം ഉള്ളവർ ജോലിയിൽ സ്ഥിരമായി നില്ക്കാൻ സാധ്യതയില്ലാത്തവരാണ്. സ്വയമായി വിരമിക്കാൻ തത്പരരുമാണ്. ഇവർ അക്രമകാരികൾ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. സംശയ വ്യക്തിത്വം ഉള്ള ഭാര്യമാർ പോലും തങ്ങളുടെ ഭർത്താക്കന്മാരെ മർദിക്കാൻ മടയില്ലാത്തവരാകും.

പാരനോയിഡ് പേഴ്‌സണാലിറ്റിയുടെ പ്രേരക ഘടകങ്ങൾ എന്തൊക്കെ?

സാമൂഹ്യമായ അടിച്ചമർത്തലുകൾ ഈ വ്യക്തിത്വ രൂപീകരണത്തിന് പ്രധാന കാരണമായി അനുമാനിക്കപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടായേക്കാവുന്ന മാനസിക ശാരീരിക പീഡനങ്ങൾ ഒരു പക്ഷെ കാരണമായി തീർന്നേക്കാം. അത് പോലെ തന്നെ കേൾവിക്കുറവും തലച്ചോറിനുണ്ടാകുന്ന ക്ഷതവും പിന്നീട് പാരനോയിഡ് പേഴ്സണാലിറ്റി രൂപപ്പെടുന്നതിന് കാരണമായി പറയപ്പെടുന്നു. ആത്മാഭിമാനക്കുറവും ലജ്ജയും അവനവനെ കുറിച്ചുള്ള തെറ്റായ ധാരണയും മാനസിക സംഘർഷങ്ങളും എല്ലാം തന്നെ കാരണങ്ങളാണ്. തുടക്കത്തിൽ എല്ലാവരുമായി ഒത്ത് ചേർന്ന് പോയാലും പിന്നീട് എല്ലാവരിൽ നിന്നും വിട്ടുനിന്ന് മറ്റുള്ളവരെ പഴി ചാരി ഒറ്റയ്ക്ക് ജീവിക്കാനാണ് ഇവർക്ക് താൽപര്യം.
തലച്ചോറിലുണ്ടാകുന്ന ചില രാസ പദാർത്ഥങ്ങളുടെ വർധിത അളവും ഇത്തരം സംശയം വരാനുള്ള കാരണങ്ങളിൽ ഒന്നാണ്.

Read Also : ശരീര ഭാഷയിൽ നിന്ന് ഒരാളുടെ സ്വഭാവം എങ്ങനെ വായിച്ചെടുക്കാം ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ചികിത്സ സാധ്യമോ?

സംശയ വ്യക്തിത്വം ഉള്ളവർ ചിട്ടയായ ചികിത്സയ്ക്ക് വഴങ്ങുകയില്ല ചികിത്സിക്കുന്ന ഡോക്ടറെ പോലും ഒരു പക്ഷെ അവർ സംശയത്തോടെയായിരിക്കും നോക്കി കാണുക. ഇക്കൂട്ടരെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുന്നവരെയും അവർ സംശയ നിഴലിൽ കാണുന്നു. ഇതാണ് ഇവരെ ചികിത്സിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. മരുന്ന്എം സൈക്കോതെറാപ്പിയും ഇത്തരം വ്യക്തിത്വം ഉള്ളവരിൽ അനിവാര്യമാണ്. ചുരുക്കത്തിൽ പാരനോയിഡ് പേഴ്സണാലിറ്റി ഒരു ഗാർഹിക പ്രശ്നം മാത്രമല്ല ഒരു സാമൂഹിക പ്രശ്നം കൂടിയാണ്. ഇത്തരം ആളുകളെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകുകയാണ് വേണ്ടത്. എന്നാൽ, പലപ്പോഴും അവരുടെ സംശയം കാരണം തന്നെ ശരിയായ ചികിത്സ സാധ്യമായി വരികയില്ല എന്ന് മനസിലാക്കി തന്നെ വേണം ബന്ധുമിത്രാദികൾ ഇത്തരക്കാരെ ഡോക്ടറുടെ മുമ്പിൽ എത്തിക്കേണ്ടത്. അത് കൊണ്ട് തന്നെ രോഗിക്ക് ചികിത്സയോടൊപ്പം കരുതലും പരിചരണവും ആവശ്യമാണ്. ഇപ്രകാരമായുള്ള വ്യക്തിത്വ വൈകല്യത്തെ മനസിലാക്കി ഡോക്ടറോടൊപ്പം സഹകരിച്ചാൽ മാത്രമേ ഇതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകു.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

Story Highlight: Delusional disorder and treatment

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement