ഐഐടി മദ്രാസ് ഇന്ത്യയിലെ ഏറ്റവും മികച്ച പഠനകേന്ദ്രം; പട്ടിക പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ഐഐടി മദ്രാസിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പഠനകേന്ദ്രമായി തെരഞ്ഞെടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്സ് ഫ്രേംവർക്ക് (എൻഐആർഎഫ് റാങ്കിംഗ് 2021) ആണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ചത് ഏതെന്ന് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇന്ന് എൻഐആർഎഫ് റാങ്കിംഗ് പട്ടിക പുറത്തുവിട്ടത്.
ഐ.ഐ.എസ്.സി ബംഗളൂരുവിനാണ് രണ്ടാം സ്ഥാനം. ഐഐടി ബോംബേ മൂന്നാം സ്ഥാനത്തും, ഐഐടി ഡൽഹി നാലാം സ്ഥാനത്തും, ഐഐടി കാൺപൂർ അഞ്ചാം സ്ഥാനത്തും, ഐഐടി ഖരഗ്പൂർ ആറാം സ്ഥാനത്തുമാണ്. ജെഎൻയുവിന് ഒൻപതാം സ്ഥാനവും ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് പത്താം റാങ്കും ലഭിച്ചു.
ആരോഗ്യ സർവകലാശാലകളിൽ ഡൽഹി എയിംസിനാണ് ആദ്യ സ്ഥാപനം. രണ്ടാം സ്ഥാനത്ത് PGIMER ചണ്ഡീഗറും, മൂന്നാം സ്ഥാനത്ത് വെല്ലൂർ ക്രിസ്ത്യൻ കോളജുമാണ്. മികച്ച ബി-സ്കൂളായി അഹമ്മദാബാദ് ഐഐഎമ്മിനെ തെരഞ്ഞെടുത്തു.
Read Also : മദ്രാസ് ഐഐടിയിൽ മരിച്ച മലയാളിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കേളജുകളിൽ ആദ്യ റാങ്ക് നേടിയത് ഡൽഹി മിറാണ്ട ഹൗസാണ്. രണ്ടാം സ്ഥാനം ലേഡി ശ്രീരാം കോളജ് ഫോർ വുമൻ ഡൽഹിയും, മൂന്നാം സ്ഥാനം ചെന്നൈ ലൊയോള കോളജും നേടി.
Story Highlight: IIT madras NIRF Ranking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here