Advertisement

യുഎസ് ഓപ്പൺ: ചരിത്രം തിരുത്തി എമ്മ ഫൈനലിൽ; കലാശപ്പോരിൽ കൗമാര താരങ്ങൾ

September 10, 2021
Google News 2 minutes Read
emma raducanu open final

യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ബ്രിട്ടണിൻ്റെ 18കാരി എമ്മ റാഡുകാനു ഫൈനലിൽ. യോഗ്യതാ മത്സരം കളിച്ച് ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് എമ്മ കുറിച്ചത്. യോഗ്യതാ മത്സരം കളിച്ച് ഗ്രാൻഡ് സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും നേരത്തെ എമ്മ സ്ഥാപിച്ചിരുന്നു. ആദ്യ 100 റാങ്കിനു പുറത്തു നിന്ന് യോഗ്യതാ മത്സരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ. (emma raducanu open final)

സെമിഫൈനലിൽ ഗ്രീക്ക് താരം മരിയ സക്കാരിയെ കേവലം രണ്ട് സെറ്റുകളിലാണ് എമ്മ തകർത്തത്. സ്കോർ 6-1, 6-4. മത്സരത്തിൽ ഉടനീളം ആധിപത്യം തുടരാൻ കൗമാര താരത്തിനായി. ടൂർണമെൻ്റിൽ ഇതുവരെ ഒരു സെറ്റ് പോലും എമ്മ പരാജയപ്പെട്ടിട്ടില്ല. 44 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്നത്. ഫൈനലിൽ കാനഡയുടെ 19കാരിയായ താരം ലെയ്‌ല ആനി ഫെർണാണ്ടസ് ആണ് എമ്മയുടെ എതിരാളി. മൂന്നാം റൗണ്ടിൽ മൂന്നാം സീഡും ഇപ്പോഴത്തെ ജേതാവുമായ യുഎസ് താരം നയോമി ഒസാക്കയെ തകർത്ത് ശ്രദ്ധ നേടിയ താരമാണ് ലെയ്‌ല . 1999ൽ സറീന വില്യംസും മാർട്ടിൻ ഹിംഗിസും ഫൈനലിൽ ഏറ്റുമുട്ടിയതിനു ശേഷം ഇത് ആദ്യമാണ് രണ്ട് കൗമാര താരങ്ങൾ കലാശപ്പോരിലെത്തുന്നത്.

Read Also : യുഎസ് ഓപ്പൺ: യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 18കാരി സെമിയിൽ; ചരിത്രം

ക്വാർട്ടർ ഫൈനലിൽ പതിനൊന്നാം സീഡും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ സ്വിറ്റ്സർലൻഡ് താരം ബെലിന്ത ബെൻചിചിനെ ആധികാരികമായാണ് എമ്മ കീഴടക്കിയത്. സ്കോർ 6-3, 6-4. മത്സരത്തിൽ ഉടനീളം തന്നെക്കാൾ മത്സരപരിചയമുള്ള ബെലിന്തയ്ക്ക് മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ എമ്മയ്ക്ക് കഴിഞ്ഞു.

Story Highlight: emma raducanu us open final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here