ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്

ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി എന്നീ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.
Read Also : കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ്
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏഴോളം പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്. നിരവധി മാധ്യമസ്ഥാപനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു.
ഓഫീസിനകത്തുള്ളവരുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് വിവരം.
Story Highlight: it-raid-at-offices-of-newsclick-and-newslaundry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here