Advertisement

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ്

September 8, 2021
Google News 1 minute Read
police

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്.പേരാമ്പ്ര പ്ലാറ്റേഷൻ എസ്റ്റേറ്റിൽ നോട്ടിസ് പതിച്ചാണ് മൂവരും മടങ്ങിയത്.

Read Also : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് : പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്ലാന്റേഷന്റ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടർബോൾട്ടും പൊലീസും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.

Read Also : പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ

Story Highlight: Kozhikode maoist search continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here