അഫ്ഗാനിസ്ഥാനെ മുഹമ്മദ് നബി നയിക്കും; ക്രിക്കറ്റ് ബോർഡിൽ തർക്കം

ടി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഓൾറൗണ്ടർ മുഹമ്മദ് നബി നയിക്കും. ടീം സെലക്ഷനിൽ അസംതൃപ്തി പ്രകടിപ്പിച്ച് പഴയ ക്യാപ്റ്റൻ റാഷിദ് ഖാൻ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് മുൻ നായകൻ കൂടിയായ മുഹമ്മദ് നബിയെ എസിബി ക്യാപ്റ്റൻ സ്ഥാനത്ത് നിയോഗിച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് ബോർഡിൽ തർക്കം ഉടലെടുത്തു എന്നാണ് റിപ്പോർട്ട്. (mohammad nabi afganistan captain)
താലിബാൻ പുതുതായി നിയമിച്ച അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇടക്കാല ചെയർമാൻ അസീസുള്ള ഫസ്‌ലി, മുഹമ്മദ് നബിയെ ക്യാപ്റ്റനാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ചു എന്നാണ് സൂചന. ഫിറ്റല്ലാത്ത, അച്ചടക്കമില്ലാത്ത മുതിർന്ന താരത്തെ ക്യാപ്റ്റനായി നിയമിച്ചു എന്ന് ഫസ്‌ലി കുറ്റപ്പെടുത്തി.
അതേസമയം, ടീം തെരഞ്ഞെടുപ്പ് റാഷിദ് ഖാനെ അറിയിക്കാതെയാണ് നടത്തിയെന്ന് എസിബി വക്താവ് പ്രതികരിച്ചു. റാഷിദിനെ അറിയിക്കാതെയായിരുന്നു തെരഞ്ഞെടുപ്പ് എന്നും ടീമിൽ ഒരുപാട് മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടി റാഷിദ് സ്ഥാനമൊഴിയുകയായിരുന്നു എന്നും എസിബി വ്യക്തമാക്കി. “എല്ലാം ചില മണിക്കൂറുകൾക്കുള്ളിലാണ് നടന്നത്. ടീം പ്രഖ്യാപിച്ചതും റാഷിദ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും മുഹമ്മദ് നബിയെ ക്യാപ്റ്റനായി അവരോധിച്ചതുമെല്ലാ. ഇടക്കാല ചെയർമാൻ എല്ലാം നിർബന്ധപൂർവം നടത്തുകയാണ്. പ്രകടനങ്ങളോ ഫിറ്റ്നസോ അച്ചടക്കമോ പരിഗണിക്കാതെ ടീം തെരഞ്ഞെടുത്തതിൽ റാഷിദ് കോപാകുലനായിരുന്നു.”- എസിബി പറഞ്ഞു.
Read Also : പഞ്ജ്ഷീറില്‍ താലിബാന് പാകിസ്താന്‍ പിന്തുണ; പുറത്തുവന്ന വിഡിയോക്ക് പിന്നില്‍ [24 Fact Check]
ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് റാഷിദ് ഖാൻ രാജി പ്രഖ്യാപിച്ചത്. ഹാമിദ് ഹസൻ, ഷാപൂർ സദ്രാൻ, ദൗലത്ത് സദ്രാൻ, മുഹമ്മദ് ഷഹ്‌സാദ് എന്നീ മുതിർന്ന താരങ്ങളുടെ തെരഞ്ഞെടുപ്പിൽ റാഷിദ് അതൃപ്തനായിരുന്നു. ഇവരെല്ലാവരും 33 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ടി-20 താരം അല്ലാത്ത ഹഷ്മതുല്ല ഷാഹിദിയുടെ തെരഞ്ഞെടുപ്പിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. വെറും 3 ടി-20കൾ മാത്രം കളിച്ചിട്ടുള്ള ഹഷ്മതുല്ല റൺസോ വിക്കറ്റോ നേടിയിട്ടില്ല.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: mohammad nabi afganistan captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here