Advertisement

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് കോടതിയില്‍

September 10, 2021
Google News 1 minute Read
vismaya case chargesheet

വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

പ്രതി കിരണ്‍കുമാറിനെതിരെ സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണുള്ളത്.
40 ല്‍ അധികം പ്രധാന സാക്ഷികളുടെ മൊഴികളും ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളുമുണ്ട്. ഭര്‍ത്തൃവീട്ടിലെ പീഡനത്തെക്കുറിച്ച് വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധന്‍, വിസ്മയയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴിയും ഉണ്ട്.
പ്രതി കിരണ്‍കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് വിസ്മയയുടെ മരണം നടന്ന് തൊണ്ണൂറ് ദിവസത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ജൂണ്‍ 21നാണ് ഭര്‍തൃ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. കിരണിനെതിരെ വിസ്മയയുടെ ബന്ധുക്കളും രംഗത്തെത്തിയതോടെ പൊലീസ് നടപടി കടുപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Story Highlight: vismaya case chargesheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here