കിഴക്കമ്പലത്ത് നാല് സ്ത്രീകളെ കാർ ഇടിച്ചു; മൂന്ന് മരണം

എറണാകുളം കിഴക്കമ്പലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. 3 പേർ മരിച്ചു. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് കാർ തട്ടി മരിച്ചത് . രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന രോഗിയായ വനിതാ ഡോക്ടർ സ്വപ്‍ന (50 )അപകടസ്ഥലത്ത് വെച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചു
Read Also : ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം; 30ഓളം പേരെ കാണാതായി
അതേസമയം കാൽനടയാത്രക്കാരായ മറ്റ് രണ്ട് പേർ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Also : വാഗമൺ റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 16 പേർക്ക് പരുക്ക്
Story Highlight: Accident kizhakkambalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here