ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങളുടെ കൂട്ട പിന്‍മാറ്റം ; മലന്‍, വോക്സ്, ബെയര്‍സ്റ്റോ പിന്‍മാറി

ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്‍മാറുന്നതായി പ്രഖ്യാപിച്ചച്ചത്. ഇംഗ്ലണ്ട് താരങ്ങളായ പഞ്ചാബ് കിംഗ്‌സിന്റെ ഡേവിഡ് മലന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ജോണി ബെയര്‍സ്റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ക്രിസ് വോക്സ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങളാൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്.(IPL 2021)
Read Also : ആലപ്പുഴ സിപിഐഎമ്മിൽ കടുത്ത അച്ചടക്ക നടപടി ; കെ രാഘവനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി
അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സാം കറന്‍, മൊയീന്‍ അലി, ജോസ് ബട്ലര്‍, ഇംഗ്ലണ്ടിന്‍റെ നായകൻ ഓയിന്‍ മോര്‍ഗന്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവര്‍ ഐപിഎല്ലില്‍ തുടരും.പരുക്കേറ്റ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സസ് എന്നീ ഇംഗ്ലണ്ട് താരങ്ങളും ഇത്തവണ ഐപിഎല്ലിനില്ല.
ഡേവിഡ് മലന് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ പഞ്ചാബ് കിംഗ് ടീമിലെടുത്തു. ടി20 ലോകകപ്പിലും ആഷസിലും ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയേണ്ടതിനാല്‍ കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്‍ ഒഴിവാക്കിയത്.
Story Highlight: England-team-members-not-play-ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here