അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയുടെ മരുന്നുവിതരണം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി; ട്വന്റിഫോര്‍ ഇംപാക്ട്

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മരുന്ന് വിതരണം ആരോഗ്യവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂ എന്ന് മന്ത്രി വ്യക്തമാക്കി.
ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.
അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധ സംഘടനയാണ് ഹോമിയോ മരുന്ന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ വിതരണം ചെയ്തത്. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു.
Read Also : അട്ടപ്പാടിയിൽ സന്നദ്ധ സംഘടനയ്‌ക്കെതിരെ പരാതി; ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചതിലും ദുരൂഹത
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തുമാണ് വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പാര്‍ട്ടി സംഘടനകളായ സി.പി.ഐ.എമ്മും എന്‍.സി.പി.യും ഡി.വൈ.എഫ്.ഐ.യും വിഷയത്തില്‍ ആരോഗ്യവകുപ്പിനുള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
Story Highlight: attappady, veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here