Advertisement

ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സണ് എതിരായ അവിശ്വാസ പ്രമേയം പാസായി

September 13, 2021
Google News 2 minutes Read

ഈരാറ്റുപേട്ടയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. നഗരസഭാ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരായ അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ അംഗങ്ങൾ പിന്തുണച്ചു. അവിശ്വാസപ്രമേയം പാസായതോടെ ഈരാറ്റുപേട്ടയിൽ യു ഡി എഫ് ഭരണം പ്രതിസന്ധിയിലായി.

രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ നഗരസഭയിൽ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു.

Read Also : സുന്ദര വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍; റിസ ബാവ ഓര്‍മയാകുമ്പോള്‍

15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസാകുകയായിരുന്നു. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൊല്ലം നഗര കാര്യ ജോയിൻറ് ഡയറക്ടർ ഹരികുമാർ വരണാധികാരി ആയിരുന്നു.

Read Also : ‘ഷൂസ് ഇടാൻ പറ്റുന്നില്ല, ബ്ലീഡിം​ഗ് വരും’; റിസ ബാവ ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസം സിനിമയിൽ അഭിനയിക്കാൻ വന്നതിനെ കുറിച്ച് ഷാജി കൈലാസ്

Story Highlight: Erattupetta municipality no-confidence motion passed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here