17
Sep 2021
Friday

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

mbbs students missing bharatapuzha

പാലക്കാട് വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചേലക്കല സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്‌. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

നേവിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്നലെ രാത്രി നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് രാവിലെ ആറുമണിയോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍കോളജില്‍ വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പ്പെട്ടത്. കനത്ത മഴയും പുഴയിലെ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Read Also : ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും

മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് യുവാക്കള്‍.

Story Highlight: dead body found in bharathapuzha, mbbs students

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top