Advertisement

പാർട്ടി മാറില്ലെന്ന് തെഹ്‌ലിയ

September 14, 2021
Google News 2 minutes Read
Fathima Thahiliya facebook post

സിപിഐഎമിലേക്കെന്ന വാർത്തകൾ തള്ളി എംഎസ്എഫിൻ്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്‌ലിയ. പാർട്ടി മാറില്ലെന്ന് തെഹ്‌ലിയ വ്യക്തമാക്കി. പാർട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നിലവിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് അത്തരം ചിന്തകളൊന്നും ഉണ്ടായിട്ടില്ല. ലീഗിൻ്റെ ആദർശത്തിൽ വിശ്വസിച്ചാണ് പാർട്ടിയിൽ ചേർന്നത്. അധികാരത്തിനായല്ല പാർട്ടിയിൽ വന്നതതെന്നും തെഹ്‌ലിയ കൂട്ടിച്ചേർത്തു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് തെഹ്‌ലിയ നിലപാട് വ്യക്തമാക്കിയത്. (Fathima Thahiliya facebook post)

ഫാത്തിമ തെഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയാണ് തെഹ്‌ലിയക്കെതിരെ നടപടിയെടുത്തത്. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടി എന്നാണ് വിശദീകരണം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഫാത്തിമ തെഹ്‌ലിയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയത്.

ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ അതൃപ്തി പ്രകടപ്പിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മിഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.

Read Also : എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്‌ലിയെ നീക്കിയത് പ്രതികാര നടപടി: നജ്മ തബ്ഷീറ

പി.എച്ച് ആയിശ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. അതേസമയം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടതെന്നും അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞിരുന്നു.

തെഹ്‌ലിയെ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ട്വൻറി ഫോറിനോട് പറഞ്ഞു. ഫാത്തിമ തെഹ്‌ലിയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്തമാക്കണം. തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇപ്പോൾ നേതൃത്വം സ്വീകരിച്ച നടപടി. ലീഗിലെ പല നേതാക്കളും ഇപ്പോഴും ഹരിതയ്‌ക്കൊപ്പമാണ്. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും നജ്മ തബ്ഷീറ ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlight: Fathima Thahiliya facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here