‘ഹരിത’യിൽ നിയന്ത്രണം; എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാൻ ലീഗിൽ ആലോചന

ഹരിതയുടെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാൻ ലീഗിൽ ആലോചന. ഹരിത ക്യാമ്പസ് യൂണിറ്റുകളായി ഒതുങ്ങും,കൂടാതെ ജില്ലാ തലത്തിൽ എം എസ് എഫ് മാത്രമായി പ്രവർത്തിക്കും. ഹരിതയുടെ സ്വതന്ത്ര നിലപടുകളെ തുടർന്നാണ് നടപടി.
ഈ മാസം 26 ന് ചേരുന്ന മുസ്ലിം ലീഗ് യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് പി എം എ സലാം വ്യക്തമാക്കി. ക്യാമ്പസിൽ മുസ്ലിം വനിതകൾക്ക് ധാർമിക കാര്യങ്ങളിൽ ഹരിത പിന്തുണ നൽകും. ക്യാമ്പസിന് പുറത്ത് എം എസ് എഫിനൊപ്പം നിന്ന് മാത്രമേ പ്രവർത്തിക്കാൻ സാധിക്കു.
പ്രശ്‌നങ്ങൾക്കെല്ലാം കാരണം എം എസ് എഫിലെ വിഭാഗീയതയെന്ന് പി എം എ സലാം പറഞ്ഞു. ഹരിതയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് നിക്ഷിപ്‌ത താത്പര്യക്കാർ. പരാതി പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും വഞ്ചിച്ചെന്ന് പി എം എ സലാം.
Story Highlight: haritha will be inside on campus-muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here