Advertisement

മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്ന് കെ സുധാകരൻ

September 14, 2021
Google News 1 minute Read

ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി സിപിഐഎം അധ:പധിച്ചെന്ന് കെ സുധാകരൻ. കൂറുമാറ്റക്കാരെയും അവസരവാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്ന് കെ സുധാകരൻ. പുറത്താക്കുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷൻ ഏജൻറ് ആയി എ കെ ജി സെന്റർ മാറുന്നു. അനിൽകുമാർ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം. അദ്ദേഹത്തെ പുറത്താക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്ന് കെ സുധാകരൻ.

സിപിഐഎമ്മിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കിൽ നേരത്തെ കോൺഗ്രസ് പാർട്ടി വിടാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിൽ നിന്നുള്ള വെയ്സ്റ്ററുകളെ സിപിഐഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നവെന്ന് കെ മുരളീധരൻ ചൂണ്ടിക്കാട്ടി. വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാത്തവരെ പാർട്ടിക്ക് ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു.

Read Also : അനിൽ കുമാർ സിപിഐഎമ്മിൽ

ഇന്ന് രാവിലെയാണ് കോൺ​ഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനിൽകുമാർ രാജിക്കത്ത് നൽകി.

പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താൻ. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നൽകിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

Read Also : കെ.പി. അനിൽകുമാറിന്റെ സി.പി.ഐ.എം. പ്രവേശനം; ചർച്ച നടത്തിയത് കോഴിക്കോട് ജില്ലാ കമ്മിറ്റി

എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വര്ഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ലും 2011 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Story Highlight: kpcc-president-against-cpim-acceptance-anilkumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here