Advertisement

മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നു; പി പി ഷൈജലിനെതിരെ പരാതി നൽകി പി കെ നവാസ്

September 14, 2021
Google News 1 minute Read

എം എസ് എഫ് വൈസ് പ്രസിഡന്റ് പിപി ഷൈജലിനെതിരെ പരാതി നൽകി പി കെ നവാസ്. മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നെന്ന് ആരോപിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പി കെ നവാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നവാസിനെ ജാമ്യത്തില്‍ വിട്ടു. മൊഴിയെടുക്കാനായി നവാസിനോട് ഹാജരാകാന്‍ ചെങ്ങമനാട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചോദ്യം ചെയ്യലിനൊടുവില്‍ നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് (ഐപിസി 354 (എ)) നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് സ്വാഭാവിക നടപടിയെന്നായിരുന്നു പി. കെ നവാസിന്റെ പ്രതികരണം. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി അറസ്റ്റിനെ കാണുന്നു. പാര്‍ട്ടിയുടെ അനുവാദത്തോടെ മാധ്യമങ്ങളെ കണ്ട് പറയാനുള്ളത് പറയും. എംഎസ്എഫ് അധ്യക്ഷനായി തുടരണമോയെന്നത് പാര്‍ട്ടി തീരുമാനിക്കും. സ്ഥാനം ഒഴിയണമെന്ന് ലീഗ് ആവശ്യപ്പെട്ടാല്‍ ഒരു നെഗറ്റീവ് കമന്റുമില്ലാതെ സ്ഥാനം ഒഴിയും. ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ വേദനയുണ്ടെന്നും നവാസ് പ്രതികരിച്ചു.

Read Also : പി.കെ. നവാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: എം.കെ. മുനീർ

ഹരിതയുടെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാൻ ലീഗിൽ ആലോചന. ഹരിത ക്യാമ്പസ് യൂണിറ്റുകളായി ഒതുങ്ങും,കൂടാതെ ജില്ലാ തലത്തിൽ എം എസ് എഫ് മാത്രമായി പ്രവർത്തിക്കും. ഹരിതയുടെ സ്വതന്ത്ര നാലപടുകളെ തുടർന്നാണ് നടപടി.

ഈ മാസം 26 ന് ചേരുന്ന മുസ്ലിം ലീഗ് യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് പി എം എ സലാം വ്യക്തമാക്കി. ക്യാമ്പസിൽ മുസ്ലിം വനിതകൾക്ക് ധാർമിക കാര്യങ്ങളിൽ ഹരിത പിന്തുണ നൽകും. ക്യാമ്പസിന് പുറത്ത് എം എസ് എഫിനൊപ്പം നിന്ന് മാത്രമേ പ്രവർത്തിക്കാൻ സാധിക്കു.

പ്രശ്‌നങ്ങൾക്കെല്ലാം കാരണം എം എസ് എഫിലെ വിഭാഗീയതയെന്ന് പി എം എ സലാം പറഞ്ഞു. ഹരിതയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് നിക്ഷിപ്‌ത താത്പര്യക്കാർ. പരാതി പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും വഞ്ചിച്ചെന്ന് പി എം എ സലാം.

Story Highlight: pk-navas-against-msf-leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here