Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (14-09-2021)

September 14, 2021
Google News 1 minute Read
sept 14 top news

കെ.പി അനിൽ കുമാർ സിപിഐഎമ്മിൽ ( sept 14 top news )

കെ.പി അനിൽ കുമാർ സിപിഐഎമ്മിൽ. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്നും എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.

മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ പ്രസ്താനമെന്ന നിലയിൽ സിപിഐഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ അ​ഗ്രഹിക്കുന്നുവെന്നാണ് അനിൽ കുമാർ പറഞ്ഞത്. സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആ​ഗ്രഹമെന്നും, അതിനുള്ള സാഹചര്യം സിപിഐഎമ്മിൽ മാത്രമാണ് ഉള്ളതെന്നുമാണ് അനിൽ കുമാർ പറഞ്ഞത്.

‘പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല’; കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

കെ പി സി സി മുൻ ജനറൽ സെക്രട്ടറി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.

രണ്ട് സമുദായങ്ങൾ സംഘർഷത്തിലേക്ക് പോകുന്നത് സർക്കാർ നോക്കിനിൽക്കുന്നു: വി.ഡി. സതീശൻ

സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ട്ടിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിലാണ് സർക്കാരിന്റെ നിൽപ്പ്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്ന് വി.ഡി. സതീശൻ. സമൂഹ മാധ്യമങ്ങളിൽ ഇരു വിഭാഗങ്ങളെയും തമ്മിൽ അടുപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടത്തുന്നുണ്ട്. വിഷയത്തിൽ ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ഒന്നിച്ചിരുത്തി ഒരു ചർച്ചയ്ക്ക് സർക്കാർ അവസരം ഉണ്ടാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

രാജ്യത്ത് 25,404 പേർക്ക്കൂടി കൊവിഡ്; 339 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 339 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോർട്ട്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സ്രവം പുനെ എൻഐവി യിലേക്ക് അയച്ചു

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.

Story Highlight: sept 14 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here