സ്വതന്ത്ര വ്യാപാരകരാറിന് ഇന്ത്യയും ബ്രിട്ടനും

സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചർച്ചകൾക്ക് നവംബര്‍ ഒന്നോടെ ഇന്ത്യയും ബ്രിട്ടനും തുടക്കമിടും. ആദ്യം തയാറാവുക താല്ക്കാലിക കരാറാകും. സമഗ്ര ഉടമ്പടിയും സമയബന്ധിതമായി തയാറാക്കാൻ തീരുമാനമായിട്ടുണ്ട്. ( India Britain free trade )
പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര കാര്യ സെക്രട്ടറി എലിസബത്ത് ട്രസും തമ്മിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഇന്ത്യയും യുകെയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യപാരക്കരാര്‍ അധിക വാണിജ്യ അവസരങ്ങള്‍ തുറക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Held a productive discussion with Secretary of State for International trade, UK Rt Hon.@TrussLiz, on enhancing the India-UK trade partnership.
— Piyush Goyal (@PiyushGoyal) September 13, 2021
India & UK are strengthening trade ties by moving towards an early harvest deal, followed by a comprehensive FTA.
???? pic.twitter.com/ANHrRpZtDq
ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയില്‍ വ്യാപാരം വർധിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് ഇന്ത്യയും ബ്രിട്ടനും അറിയിച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വ്യപാരക്കരാറിൽ ഏർപ്പെടുമ്പോൾ വിപണനം ചെയ്യുന്ന വസ്തുക്കളിൽ വലിയൊരു ശതമാനത്തിന്റേയും കസ്റ്റംസ് തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഒപ്പം വ്യാപാര നിയമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.
Story Highlight: India Britain free trade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here