Advertisement

ടി-20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും

September 15, 2021
Google News 2 minutes Read
Ravi Shastri continue coach

ടി-20 ലോകകപ്പിനു ശേഷം ഇന്ത്യൻ പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രി ഒഴിയും. ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവരും സ്ഥാനമൊഴിയും. ലോകകപ്പോടെ മൂവരുടെയും കാലാവധി അവസാനിക്കും. അതേസമയം, ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ സ്ഥാനത്ത് തുടരും. (Ravi Shastri continue coach)

ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗിനെയും രാഹുൽ ദ്രാവിഡിനെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. സെവാഗ് മുൻപ് ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. അതേസമയം, ദ്രാവിഡിനാവട്ടെ ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച് പരിചയസമ്പത്തുണ്ട്. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീമിൻ്റെ ക്യാപ്റ്റനും ദ്രാവിഡായിരുന്നു. അതേസമയം, നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ ദ്രാവിഡ് സ്ഥാനത്ത് തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തെപ്പറ്റി ദ്രാവിഡിനോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ മുഖ്യ പരിശീലകനായേക്കുമെന്നും സൂചനയുണ്ട്.

Read Also : രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ വിക്രം റാത്തോർ മുഖ്യ പരിശീലകനാവുമെന്ന് സൂചന

ടി-20 ലോകകപ്പിനു ശേഷം ഡിസംബർ 16ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പുതിയ പരിശീലക സംഘമാവും ഇന്ത്യയ്ക്കൊപ്പം ഉണ്ടാവുക.

കഴിഞ്ഞ ദിവസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ താക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.

Story Highlight: Ravi Shastri unlikely continue India coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here