രാമക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിർമാണം ഭൂരിഭാഗവും പൂർത്തിയായി; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം തുറക്കും

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒന്നനഘട്ട നിര്മ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്ര നിർമാണം പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്ന് കൊടുക്കുമെന്ന് ക്ഷേത്ര ടെസ്റ്റ് അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്ററ് അഞ്ചിനാണ് രാമ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്. 2023 ഡിസംബറോടെ ക്ഷേത്ര നിർമാണം പൂർത്തിയാക്കാമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Read Also : മികച്ച റോഡുകൾ വേണമെങ്കിൽ പണം നൽകേണ്ടി വരും; ഹൈവേ ടോൾ പിരിവിനെക്കുറിച്ച് നിതിൻ ഗഡ്കരി
മൂന്ന് നിലയയാണ് ക്ഷേത്രം നിർമിക്കുന്നത്. ക്ഷേത്രത്തിന്റെ അടിത്തറയുടെ ബലം ഉറപ്പാക്കാൻ 47 ആട്ടി കോൺക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിർമാണ ചുമതല വഹിക്കുന്നവർ വ്യക്തമാക്കി. ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്ന് എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത അറിയിച്ചു. ഒരടി ഉയരത്തിലാണ് ഓരോ കോൺക്രീറ്റ് അടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 161 അടി ഉയരത്തിലാണ് രാമ ക്ഷേത്രം നിർമിക്കുന്നത്. 360×235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.
Story Highlights : Ayodhya Ram temple construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here