മികച്ച റോഡുകൾ വേണമെങ്കിൽ പണം നൽകേണ്ടി വരും; ഹൈവേ ടോൾ പിരിവിനെക്കുറിച്ച് നിതിൻ ഗഡ്കരി

മികച്ച റോഡുകൾ വേണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാതകളിലെ ടോൾ പിരിവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. എക്സ്പ്രസ് ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ മറുപടി.
Read Also : ‘കനയ്യ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ട്; കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം അസംബന്ധം’: ഡി രാജ
ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ മന്ത്രി സന്ദർശനം നടത്തി. നിലവാരമുള്ള എക്സ്പ്രസ് വേകൾ യാത്രാ സമയവും ഇന്ധന ചെലവും കുറയ്ക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി – മുംബൈ എക്സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറക്കും. ഒരു ട്രാക്കിന് ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്താൻ ഏകദേശം 48 മണിക്കൂർ എടുക്കും. എന്നാൽ, ഡൽഹി – മുംബൈ അതിവേഗ പാതയിൽ 18 മണിക്കൂർ മാത്രമേ എടുക്കൂ. ഇത്തരത്തിൽ സമയം ലാഭിക്കുന്നതിലൂടെ ബിസിനസ്സ് മെച്ചപ്പെടുത്താനും സാധിക്കുമെന്ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
Story Highlights : Nithin Gadkari on Highway tolls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here