Advertisement

വിവാദ സിലബസ് പഠിപ്പിക്കില്ല ; കണ്ണൂർ സർവകലാശാല വൈസ്​ചാൻസലർ

September 16, 2021
Google News 2 minutes Read

ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്​തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന്​ കണ്ണൂർ സർവകലാശാല പിന്മാറി. വിവാദ പുസ്​തകങ്ങൾ പി.ജി സിലബസിൽ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ്​ചാൻസലർ ഡോ. ഗോപിനാഥ്​ രവീന്ദ്രൻ അറിയിച്ചു.

സിലബസി​ൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്​മയുണ്ടെന്ന്​ വിദഗ്​ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്​തമാക്കി. കൂടാതെ നിർദേശങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗൺസിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗൺസിലർ യോഗം ചേരുമെന്ന് അറിയിച്ചു.

Read Also : കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; രണ്ടംഗ സമിതി റിപ്പോര്‍ട്ട് നല്‍കി

മൂന്നാം സെമസ്റ്റർ പിജി കോഴ്സിന്റെ പുതുക്കിയ സിലബസാണ് വിവാദത്തിലായത്. സവർകറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റ​ഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also : സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ എതിര്‍ക്കാന്‍ കഴിയുകയെന്ന് ശശി തരൂര്‍

Story Highlights : Kannur University Controversial syllabus will not be taught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here