Advertisement

ബിജെപിയുടെ സഭാ സ്നേഹം എത്രനാൾ, പാലാ ബിഷപ്പ് ഗൗരവമുള്ള കാര്യം പറഞ്ഞിട്ടത് ആരും പരിഗണിച്ചില്ല; കെസിബിസി മീഡിയ കമ്മിഷൻ

September 16, 2021
Google News 2 minutes Read

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ ബി ജെ പിക്കും സംസ്ഥാന സർക്കാരിനുമെതിരെ കെ സി ബി സി മീഡിയ കമ്മിഷൻ. ബി ജെ പിയുടെ സഭാ സ്നേഹം എത്രനാളെന്ന് കെ സി ബി സി മീഡിയ കമ്മിഷൻ ചോദിച്ചു. സഭയ്ക്ക് പ്രതിരോധം തീർക്കുന്നത് സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പിന്തുണയ്ക്കാത്തവരാണ്. പാലാ ബിഷപ്പ് ഗൗരവമുള്ള കാര്യം പറഞ്ഞിട്ടത് ആരും പരിഗണിച്ചില്ലെന്നും കെ സി ബി സി മീഡിയ കമ്മിഷൻ അഭിപ്രായപ്പെട്ടു.

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു . നർകോട്ടിക് ജിഹാദ് ആരോപണത്തിൽ പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ക്രൈസ്‌തവ സമൂഹത്തെ വോട്ട് വാങ്ങാൻ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ പാലാ ബിഷപ്പ് വർ​ഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് സുരേഷ് ​ഗോപി എംപി പറഞ്ഞു . തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാ​ഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ​ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.

Read Also : നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്; ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുള്ളത്.

Read Also : പാലാ ബിഷപ്പിന്റെ പരാമര്‍ശം; ചര്‍ച്ച നടത്താന്‍ തയ്യാര്‍ ; ലഹരിമാഫിയയ്ക്ക് മതചിഹ്നം നല്‍കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

Story Highlight: KCBC Media on narcotic jihad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here