Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 16-09-2021)

September 16, 2021
Google News 2 minutes Read
sept 16 headlines

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുനുള്ള നീക്കം: എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ ( sept 16 headlines )

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൌൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പൻചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകും : എൻസിഡിസി

രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എൻസിഡിസി ഡയറക്ടർ സുജിത് സിങ് പറഞ്ഞു.രോഗവ്യാപനം ഉയർന്ന തോതിലായിരുന്ന കേരളത്തിലും കേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക പരമപ്രധാനമാണെന്നും സുജിത് സിങ് വ്യക്തമാക്കി.

കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണി; സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി പൊലീസ്

കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണിയില്‍ സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി പൊലീസ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് നടപടി. ഇതോടെ കേസില്‍ എന്‍ഐഎ അന്വേഷണത്തിനും സാധ്യതയേറി. നിലവില്‍ പൊലീസിനും കപ്പല്‍ശാലയ്ക്കും ലഭിച്ചത് ഇരുപത് ഭീഷണി സന്ദേശങ്ങളാണെന്ന് പൊലീസ് പറയുന്നു.

സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും

സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് കത്ത് നൽകി. ഹെലികോപ്ടറിനായി സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ സർക്കാർ ആരംഭച്ചിട്ടുണ്ട്.

പാലക്കാട് സമാന്തര എക്സ്ചേഞ്ച് കേസ്; സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്ന്

പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പുതിയ കണ്ടെത്തൽ. സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇന്നലെ നടത്തിയ ടെലകോം പരിശേധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

പാലാ ബിഷപ്പ് വർ​ഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല; തീവ്രവാദമെന്ന് പറയുമ്പോൾ ഒരു മതവിഭാ​ഗം അത് ഏറ്റെടുത്താൽ എന്ത് ചെയ്യും ? : സുരേഷ് ​ഗോപി എം.പി

പാലാ ബിഷപ്പ് വർ​ഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് സുരേഷ് ​ഗോപി എംപി. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാ​ഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ​ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. ( suresh gopi support pala bishop )

Story Highlights : sept 16 headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here