ഡുപ്ലെസി ആദ്യ മത്സരത്തിൽ കളിക്കില്ല; ഉത്തപ്പ മുംബൈക്കെതിരെ ഇറങ്ങിയേക്കും

ഐപിഎൽ രണ്ടാം പദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി കളിച്ചേക്കില്ല. കരീബിയൻ പ്രീമിയർ ലീഗിലെ മത്സരത്തിനിടെയേറ്റ പരുക്കിൽ നിന്ന് താരം പൂർണമായി മുക്തനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ മാസം 19ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ ഡുപ്ലെസിക് കളിക്കില്ലെന്നാണ് റിപ്പോർട്ട്. (Duplessis Uthappa CSK IPL)
ഡുപ്ലെസി കളിച്ചില്ലെങ്കിൽ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. കഴിഞ്ഞ സീസണു ശേഷം രാജസ്ഥാൻ റോയൽസിൽ നിന്നെത്തിയ ഉത്തപ്പ ആദ്യ പാദത്തിലെ ഒരു മത്സരത്തിൽ പോലും കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മുംബൈക്കെതിരെ കളിക്കുകയാണെങ്കിൽ അത് ചെന്നൈ ജഴ്സിയിൽ ഉത്തപ്പയുടെ അരങ്ങേറ്റ മത്സരമാവും.
സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Read Also : ഐപിഎൽ രണ്ടാം പാദം; തിരിച്ചുവരാൻ പഞ്ചാബ്
ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും.
മത്സരങ്ങളിൽ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. നിശ്ചിത എണ്ണം കാണികളെ സ്റ്റേഡിയങ്ങളിൽ അനുവദിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. എത്ര ശതമാനം ആളുകളെ സ്റ്റേഡിയങ്ങളിൽ അനുവദിക്കുമെന്നത് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതാത് പ്രദേശങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചാവും പ്രവേശനം.
Story Highlights :Faf Duplessis Robin Uthappa CSK IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here