Advertisement

ഡ്യുറൻഡ് കപ്പിലെ റഫറിയിങ് മോശം; പരാതിയുമായി ഗോവ പരിശീലകൻ

September 17, 2021
Google News 2 minutes Read
goa coach criticizes durand

ഡ്യുറൻഡ് കപ്പിളെ റഫറിയിങിനെതിരെ പരാതിയുമായി ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോ. റഫറിയിങ് വളരെ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഫെറാൻഡോ കളിക്കാർക്ക് വേഗത്തിൽ പരുക്കേൽക്കുന്നു എന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കിൽ ഡ്യുറൻഡ് കപ്പിൽ കളിക്കാൻ ടീമുകൾ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. (goa coach criticizes durand)

സുദേവ എഫ്സിക്കെതിരായ മത്സരത്തിൽ ഗോവയുടെ സ്പാനിഷ് താരം ജോർജ് ഓർട്ടിസിനു പരുക്കേറ്റിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവ പരിശീലകൻ രംഗത്തെത്തിയത്. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് മികച്ച താരങ്ങളെ കളത്തിലിറക്കിയത്. എന്നാൽ, കളിച്ച് പരുക്കേൽക്കുകയാണെങ്കിൽ ബുദ്ധിമുട്ടാവും. പിന്നീട് ഈ ടൂർണമെൻ്റ് കളിക്കാൻ ടീമുകൾക് മടിക്കും. കളിക്കാരെ സംരക്ഷിക്കൻ അവരൊന്നും ചെയ്യുന്നില്ല. മാത്രമല്ല, ഡ്യുറൻഡ് കപ്പിലെ റയറിയിങ് വളരെ മോശമാണ്. ഈ സാഹചര്യത്തിൽ, ഇത്തരം ടൂർണമെൻ്റുകൾ കളിക്കുന്നതിനെക്കാൾ നല്ലത് ഗോവയിൽ തന്നെ പ്രീസീസൺ നടത്തുകയായിരുന്നു എന്നും ഫെറാൻഡോ പറഞ്ഞു. മത്സരത്തിൽ സുദേവ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോവ തോൽപിക്കുകയായിരുന്നു.

അതേസമയം, ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല.

Read Also : മൂന്ന് ചുവപ്പുകാർഡ്; രണ്ട് ഗോൾ; ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി

കളിയുടെ ഒഴുക്കിനെതിരായി ബെംഗളൂരു ആദ്യം സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ നംഗൽ ഭൂട്ടിയ ആണ് ആദ്യ ഗോളടിച്ചത്. 60ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഹൊർമിപാം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ താളം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു തുടർച്ചയായി ആക്രമിച്ചു. 70ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്കോർ ചെയ്തു. ഹെഡറിലൂടെ ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിൻ്റെ ലീഡ് ഇരട്ടിയാക്കിയത്. ഈ ഗോളിൽ ഹാൻഡ് ബോ ൾ ഉണ്ടായിരുന്നു. രണ്ടാം ഗോൾ വീണതോടെ ദിശാബോധം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് ഫിസിക്കൽ ഗെയിമിലേക്ക് തിരിഞ്ഞു. ഇതോടെ സന്ദീപ് സിംഗ്, ദനചന്ദ്ര മെയ്തേയ് എന്നിവരും ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി.

ഇന്ത്യൻ നേവിക്കെതിരെ ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ പരാജയം രുചിക്കേണ്ടി വന്നത് തിരിച്ചടിയാവും. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ.

Story Highlights :fc goa coach criticizes durand cup refereeing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here