Advertisement

പന്തളം നഗരസഭാ ഭരണത്തിലെ അട്ടിമറി; സിപിഐഎമ്മിന്റെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് സമരത്തിനൊരുങ്ങി ബിജെപി

September 17, 2021
Google News 1 minute Read
panthalam municipality

പന്തളം നഗരസഭാ ഭരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപി സമരം വ്യാപിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ബിജെപി പ്രതിനിധികളും 29ന് നടത്തുന്ന കളക്‌ട്രേറ്റ് ഉപരോധത്തില്‍ പങ്കെടുക്കും. പന്തളം മാര്‍ക്കറ്റില്‍ മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്ത് തീപിടിച്ച സംഭവത്തിന് പിന്നില്‍ ബിജെപിയെന്നാരോപിച്ച് ഹരിത കര്‍മ സേനയും പ്രതിപക്ഷവും സമരം നടത്തി. panthalam municipality

പന്തളം നഗരസഭ സമിതി പിരിച്ചുവിടാന്‍ സെക്രട്ടറി തദ്ദേശവകുപ്പിന് കത്തയച്ചതോടെ തുടങ്ങിയ രാഷ്ട്രീയപോര് കൂടുതല്‍ മുറുകുകയാണ്. നഗരസഭാ സെക്രട്ടറിയെ മുന്‍നിര്‍ത്തി സിപിഐഎം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപി ആരോപണം. 22ാംതിയതി ജില്ലയില്‍ സിപിഐഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.

ബജറ്റ് അവതരണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഭരണസമിതി പിരിച്ചുവിടാന്‍ ഉപദേശം തേടിയ സെക്രട്ടറിയുടെ കത്തില്‍ സര്‍ക്കാരിന്റെ തുടര്‍നടപടികളുണ്ടായാല്‍ മാത്രം നിയമനടപടി എന്ന നിലപാടിലാണ് ബിജെപി.

Read Also : സിപിഐഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പിന്റെ പ്രസ്താവന, പാർട്ടി വിട്ടെത്തുന്ന കോൺഗ്രസ് നേതാക്കളോടുള്ള സമീപനം എന്നിവ ചർച്ചയാകും

രാഷ്ട്രീയ പോരിന് പുറമേ സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള തര്‍ക്കം നഗരസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പ്രധാന ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയില്‍ പോയതോടെ സമരം ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നഗരകാര്യ ഡയറക്ടര്‍ക്ക് കത്തയച്ചു.

ബിജെപി പ്രവര്‍ത്തകരും ഹരിതകര്‍മ സേനാ പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ പൊലീസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Story Highlights : panthalam municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here