ടി20 നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം ഞെട്ടിച്ചു; ബ്രയാൻ ലാറ

ടി20 നായകസ്ഥാനം ഒഴിയാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. നായകനെന്ന നിലയിൽ കോഹ്‌ലിയുടെ ആദ്യ ടി20 ലോകകപ്പാണിത്. അതിന് ശേഷം സ്ഥാനമൊഴിയേണ്ടിവരുന്നതാണ് വലിയ ഞെട്ടലുണ്ടാക്കുന്നത്. നായകനായി മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്‌ചവെച്ചതെന്ന് ലാറ പറഞ്ഞു.
‘കോഹ്‌ലിയുടെ തീരുമാനം ഞെട്ടിച്ചു. ക്യാപ്റ്റനായി മികച്ച പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പൻ രാജ്യങ്ങളെ പരാജയപ്പെടുത്തി. നായകനെന്ന നിലയിൽ കോഹ്‌ലിയുടെ ആദ്യ ടി20 ലോകകപ്പാണിത്. അതിന് ശേഷം സ്ഥാനമൊഴിയേണ്ടിവരുന്നതാണ് വലിയ ഞെട്ടലുണ്ടാക്കുന്നത്.
Read Also : ഇൻട്ര സ്ക്വാഡ് മത്സരത്തിൽ തിളങ്ങി സഞ്ജു; ടീമിന് പരാജയം
മൂന്ന് ഫോർമാറ്റിലുമുള്ള കോഹ്‌ലിയുടെ പങ്കാളിത്തം പരിഗണിക്കുമ്പോൾ ടി20 ക്യാപ്റ്റൻസി ഒഴിയുന്നത് ചിലപ്പോൾ ഗുണകരമായിരിക്കും. ക്രിക്കറ്റിൻറെ മറ്റൊരു ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായേക്കും. ഞാനും കരിയറിൽ ഇത്തരത്തിൽ നായകസ്ഥാനം ഒഴിഞ്ഞിരുന്നു’ എന്നും ലാറ പറഞ്ഞു.
വർക്ക് ലോഡ് പരിഗണിച്ച് ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായകസ്ഥാനം ഒഴിയും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങൾക്ക് മുമ്പ് കോഹ്‌ലി അറിയിച്ചത്.ടീം ഇന്ത്യയെ 45 ടി20 മത്സരങ്ങളിൽ നയിച്ച കോഹ്‌ലി 27 ജയങ്ങൾ സ്വന്തമാക്കി. 14 മത്സരങ്ങൾ തോറ്റു.
Story Highlight: brian-lara-reacts-to-virat-kohli-decision-to-step-down-as-t20i-captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here