Advertisement

കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ അനുമതി

September 19, 2021
Google News 2 minutes Read
hc permits nun kill wild boar

കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്നസ് കോൺവെന്റിലെ സിസ്റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. ( hc permits nun kill wild boar )

മoത്തിലെ കൃഷിയിടത്തിൽ എന്ത് കൃഷിയിറക്കിയാലും കാട്ടുപന്നി കുത്തി നശിപ്പിക്കും. അവസാനമായി നട്ട നൂറ് ചുവട് കപ്പ പൂർണമായും കാട്ടുപന്നികൂട്ടം കുത്തി ഇളക്കി മറിച്ചിട്ടു. വേലി കെട്ടി സംരക്ഷിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് മoത്തിലെ മദറായ സിസ്റ്റർ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകാൻ കോടതി വനംവകുപ്പിനോട് നിർദ്ദേശിച്ചു. കാട്ടുപന്നിയെ കെല്ലാൻ അനുമതി ലഭിക്കുന്ന ആദ്യ കന്യാസ്ത്രീ താനാണെന്നു പോലും ജോഫിക്കറിയില്ലായിരുന്നു. കാട്ടുപന്നിക്ക് മുന്നിൽ കൃഷി അവസാനിപ്പിക്കാനും തയ്യാറല്ല.

Read Also : കാരശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

കോടതി ഉത്തരവ് പ്രകാരം വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ കൃഷിയിടത്തിൽ കെണികൾ സ്ഥാപിച്ച് കാട്ടുപന്നിയെ പിടിക്കാനാണ് സിസ്റ്ററുടെ തീരുമാനം. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നായി മുപ്പതോളം കർഷകർക്കാണ് ഇതുവരെ കോടതി അനുമതി നൽകിയിരിക്കുന്നത്.

Story Highlights : hc permits nun kill wild boar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here