Advertisement

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ക്ക് പരുക്ക്

September 19, 2021
Google News 1 minute Read
landmine blast

സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. landmine blast

അല്‍ഷബാബ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും നിര്‍മാണത്തിലിരിക്കുന്ന എയര്‍പോര്‍ട്ടിലേക്ക് അല്‍ഷബാബിന്റെ സൈന്യം നുഴഞ്ഞുകയറിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം. അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൊമാലി നാഷണല്‍ ആര്‍മിയുടെയും ജിബൂട്ടി ഫോഴ്‌സസിന്റെയും ബേസ് ക്യാംപുകള്‍ക്ക് അഞ്ചുകിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായ ബുല്‍ബര്‍ട്ട് വിമാനത്താവളം.

Read Also : വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത തള്ളി മുല്ല അബ്ദുള്‍ ഗനി ബറാദര്‍; ശബ്ദ സന്ദേശം പുറത്ത്

Story Highlights : landmine blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here