മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തി; മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.ബാല്യവിവാഹനിരോധനവകുപ്പ് പ്രകാരം ഭര്‍ത്താവ്,രക്ഷിതാക്കള്‍,മഹല്ല് ഖാസി എന്നിവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 9ന് പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍വെച്ചായിരുന്നു നിക്കാഹ്,ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കരിവാരക്കുണ്ട് പോലീസ് കുട്ടി പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയുടെയും വീട്ടുകാരുടെയും മൊഴി രേഖപെടുത്തി.തുടര്‍ന്നാണ് കേസെടുത്തത്.ബാല്യവിവാഹ നിരോധനനിയമ പ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഭര്‍ത്താവിനും,രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കുന്നയാള്‍ക്കുമെതിരെ കേസെടുക്കാമെന്ന് വ്യവസ്ഥയുണ്ട്.അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Story Highlights : malappuram child marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here