Advertisement

അഫ്ഗാനിൽ ഐപിഎൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ

September 20, 2021
Google News 2 minutes Read

അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബാൻ നിരവധി നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ. ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് വേണ്ട എന്നാണ് താലിബാൻ തീരുമാനം. അനിസ്ലാമികമായ പലതും ഐപിഎലിൽ കാണുന്നു, ചിയർ ഗേൾസിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവർ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി താലിബാൻ ചൂണ്ടികാണിക്കപ്പെടുന്നു.

അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മീഡിയ മാനേജരും മാധ്യമ പ്രവർത്തകനുമായ ഇബ്രാഹിം മൊമദ് നിരോധനത്തിന് കാരണം ട്വീറ്റ് ചെയ്തിരുന്നു.

വനിതാ ക്രിക്കറ്റ് ടീമിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്‌തു. അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്‌മാൻ എന്നിവർ ഐപിഎൽന്റെ ഭാഗമാണ്.

Story Highlight: ipl wont- accept- afghanistan-says-anti-islamic-content

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here