എമ്മി: കേറ്റ് വിൻസ്‌ലറ്റും ഒലിവിയ കോൾമസും മികച്ച നടിമാർ; നേട്ടമുണ്ടാക്കി ‘ദി ക്രൗണും’ ‘മേർ ഓഫ് ഈസ്റ്റ്‌ടൗണും

എമ്മി പുരസ്കാരങ്ങളിൽ നേട്ടമുണ്ടാക്കി അമേരിക്കൻ ക്രൈം ഡ്രാമ പരമ്പര ‘മേർ ഓഫ് ഈസ്റ്റ്‌ടൗണും’ ബ്രിട്ടീഷ് ഡ്രാമ സീരീസായ ‘ദി ക്രൗണും’. ഡിസ്നി ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്ത പരമ്പര മൂന്ന് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയപ്പോൾ ദി ക്രൗൺ 6 പുരസ്കാരങ്ങൾ നേടി. അമേരിക്കൻ സിറ്റ്കോം ടെഡ് ലാസോ മൂന്ന് അവാർഡുകൾ നേടിയപ്പോൾ അമേരിക്കൻ പീരിയഡ് ഡ്രാമ ലിമിറ്റഡ് സീരീസ് ‘ക്വീൻസ് ഗാംബിറ്റ്’ 2 അവാർഡുകളും സ്വന്തമാക്കി. (Kate Winslet Olivia Colman)
‘മേർ ഓഫ് ഈസ്റ്റ്‌ടൗണിലെ’ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലറ്റ് ലിമിറ്റഡ് സീരീസിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. സഹനടൻ, നടി പുരസ്കാരങ്ങളും മേർ ഓഫ് ഈസ്റ്റ്‌ടൗണിനാണ്. ഇവാൻ പീറ്റേഴ്സ്, ജൂലിയൻ നിക്കോൾസൺ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ നേടിയത്.
എലിസബത്ത് രാഞ്ജിയുടെ ജീവിതം പറയുന്ന ബ്രിട്ടീഷ് ഡ്രാമ സീരീസ് ‘ദി ക്രൗൺ’ 6 അവാർഡുകളാണ് നേടിയത്. തിരക്കഥ, സംവിധാനം, സഹനടി, സഹനടൻ, നടി, നടൻ എന്നീ പുരസ്കാരങ്ങൾ ‘ദി ക്രൗൺ’ സ്വന്തമാക്കി. പീറ്റർ മോർഗൻ, ജെസിക്ക ഹോബ്സ്, ഗിലിയൻ ആൻഡേഴ്സൺ, തോബിയാസ് മെൻസീസ്, ഒലിവിയ കോൾമൻ, ജോഷ് ഒകോണർ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ദി ക്രൗൺ തന്നെയാണ് മികച്ച ഡ്രാമ സീരീസ്. ക്വീൻസ് ഗാംബിറ്റ് മികച്ച ലിമിറ്റഡ് സീരീസ് പുരസ്കാരം നേടി. ലിമിറ്റഡ് സീരീസിലെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ക്വീൻസ് ഗാംബിറ്റിനാണ്.
ആപ്പിൾ ടിവി പരമ്പര ടെഡ് ലാസോയും അമേരിക്കൻ സിറ്റ്കോം ഹാക്ക്സും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി. ഒരു ഫുട്ബോൾ ടീമിൻ്റെയും പരിശീലകൻ്റെയും കഥ പറയുന്ന അമേരിക്കൻ സിറ്റ്കോമായ ‘ടെഡ് ലാസോ’ മികച്ച നടൻ, കോമഡി പരമ്പരയിലെ മികച്ച സഹനടൻ, നടി എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. ടെഡ് ലാസോയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ജേസൻ സുഡേകിസ് ആണ് കോമഡി സീരീസിലെ മികച്ച നടൻ. ബ്രെറ്റ് ഗോൾഡ്സ്റ്റീൻ മികച്ച സഹനടൻ ആയപ്പോൾ ഹന്ന വാഡിംഗ്‌ഹം മികച്ച സഹനടിയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച കോമഡി പരമ്പരയും ടെഡ് ലാസോ ആണ്.
‘ദി ഹാക്ക്സ്’ പരമ്പരയിൽ ലൂസിയ അനീലോ, പോൾ ഡബ്ല്യു ഡൗൺസ്, ജെൻ സ്റ്റാറ്റ്സ്കി എന്നിവർ തിരക്കഥയ്ക്കും ലൂസിയ അനീലോ തിരക്കഥയ്ക്കും അവാർഡ് സ്വന്തമാക്കി. ഹാക്ക്സിലെ പ്രധാന വേഷം അഭിനയിച്ച ജീൻ സ്മാർട്ട് ആണ് ഹാസ്യ പരമ്പരയിലെ മികച്ച നടി.
Story Highlights : Kate Winslet Olivia Colman Emmys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here