പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു

പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു. സെപ്തംബർ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്നതിനാൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി വകുപ്പുതല പരീക്ഷകളുടെ സമയം ഉച്ചക്ക് 2 മണി മുതലായി മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഈ മാസം 24 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
Read Also : ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി
പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
Story Highlights : psc exam postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here