Advertisement

ഭൂമിയിടപാട് കേസില്‍ കര്‍ദിനാളിന് പങ്കില്ലെന്ന് സീറോ മലബാര്‍ സഭ; വാര്‍ത്ത ദുരുദ്ദേശപരം

September 21, 2021
Google News 1 minute Read
cardinal george alenchery

സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച ഭൂമി ഇടപാടില്‍ കര്‍ദിനാളിന് പങ്കില്ലെന്ന് സീറോ മലബാര്‍ സഭ. 2007ല്‍ ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നില്ലെന്നും വാര്‍ത്ത ദുരുദ്ദേശപരവും തെറ്റിദ്ധാരണജനകവും ആണെന്നും
അതിരൂപതാ അധ്യക്ഷന്‍ പ്രതികരിച്ചു. cardinal george alenchery

ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീറോ മലബാര്‍ സഭയുടെ വിശദീകരണം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാണ് കര്‍ദിനാളിനെതിരെ അന്വേഷണം നടത്തുക.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷണങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്. സഭ നടത്തിയ ഭൂമിയിടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക. ഈ ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള ആരോപണത്തിലും അന്വേഷണം നടക്കും.

എന്നാല്‍ ഭൂമിയിടപാടില്‍ തനിക്കെതിരായ എട്ട് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസില്‍ വിചാരണ നേരിടണമെന്നും വിദഗ്ധ സമിതി അന്വേഷിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ആലഞ്ചേരിയടക്കം 16 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Story Highlights :cardinal george alenchery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here