Advertisement

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ചികിത്സ സൗജന്യമല്ലെന്നത് വ്യാജം [ 24 Fact Check]

September 21, 2021
Google News 1 minute Read
free treatment govt hospital

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ചികിത്സ സൗജന്യമല്ലെന്ന് വ്യജ പ്രചാരണം. ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമുള്ള ഈ നുണ പ്രചാരണം വിശ്വസിച്ച് നിരവധി പേരാണ് വാർത്ത പങ്കുവയ്ക്കുന്നത്.

എന്നാൽ കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കമെന്ന സർക്കാർ ഉത്തരവ് വളച്ചൊടിച്ചാണ് കേരളത്തിൽ ഇനി സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയേ ലഭ്യമല്ല എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഓഗസ്റ്റ് 19 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

Read Also : അഫ്ഗാന്‍ മുന്‍ മന്ത്രിയുടെ വസതിയില്‍ നിന്ന് താലിബാന്‍ മദ്യം പിടിച്ചെടുത്തോ?; പ്രചരിക്കുന്ന വിഡിയോക്ക് പിന്നില്‍ [24 Fact check]

യഥാർത്ഥത്തിൽ എപിഎൽ വിഭാഗക്കാരിൽ നിന്ന് മാത്രമാണ് കൊവിഡാനന്തര ചികിത്സയ്‌ക്ക് പണം ഈടാക്കാൻ നിർദേശമുള്ളത്. ബിപിഎൽ വിഭാഗക്കാർക്കും ആരോഗ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്കും തുടർന്നും ഈ ചികിത്സ സൗജന്യമാണ്.

Story Highlights : free treatment govt hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here