Advertisement

രണ്ടു മാസത്തെ ജയിൽവാസത്തിന് ശേഷം രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി

September 21, 2021
Google News 1 minute Read

നടി ശിൽപ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയിൽവാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്. കുന്ദ്രക്ക് കഴിഞ്ഞ ദിവസമാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കഴിഞ്ഞയാഴ്ച്ച സമർപ്പിച്ചിരുന്നു. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Read Also : സർക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം; കെ സുധാകരൻ

50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടുപ്രതിയും രാജ് കുന്ദ്രയുടെ സഹായിയുമായ റയാൻ തോർപ്പയ്ക്കും ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ മുംബൈയിലെ ബംഗ്ലാവിൽ നടത്തിയ റെയ്‌ഡിലാണ് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. പിന്നീടാണ് അന്വേഷണം കുന്ദ്രയിലേക്ക് നീണ്ടത്.

Story Highlight: raj-kundra-walks-out-of-mumbai-jail-after-bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here