ഇന്നത്തെ പ്രധാന വാർത്തകൾ (21-09-2021)
കെ റെയിൽ പദ്ധതി പ്രയോഗികമല്ല : എം കെ മുനീർ ( sept 21 news headlines )
കെ റെയിൽ പദ്ധതി പ്രയോഗികമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. കെ റയിലിന് പിന്നിലുള്ളത് സ്ഥാപിത താൽപ്പര്യക്കാരാണെന്നും ഈ മാസം 23ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും എം.കെ മുനീർ വ്യക്തമാക്കി.
എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ
എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.
കാർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റവന്യു വകുപ്പ് അന്വേഷണം
സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കാർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റവന്യു വകുപ്പ് അന്വേഷണം. ലാന്റ് റവന്യു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണ സംഘത്തെ സർക്കാർ പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് അന്വേഷണം.
ആലപ്പുഴയില്‍ അക്രമികളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക രക്ഷപ്പെട്ടത് കഷ്ടിച്ചെന്ന് ഭര്‍ത്താവ്. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം നടന്നത്. ടു വീലറില്‍ പോകുകയായിരുന്ന ഭാര്യയെ അക്രമി സംഘം തലയ്ക്കടിച്ചെന്നും നിയന്ത്രണം വിട്ടതോടെ പോസ്റ്റില്‍ ഇടിച്ചെന്നും ഭര്‍ത്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ. സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
രാജസ്ഥാനിലും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും ഭരണതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു.
പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.ഐ.യെ സസ്‌പെൻഡ് ചെയ്തു. പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സുധീർഖാൻ എന്ന യുവാവിനെയാണ് സനൽ മർദിച്ചത്. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നാളെ യു.എസിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വെള്ളിയാഴ്ച ക്വാഡ് യോഗം ചേരും. ഐക്യരഷ്ട്രസഭയുടെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും. വാഷിങ്ടൺ ഡി.സിയിൽ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.
Story Highlights : sept 21 news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here