Advertisement

ഇനി എനിക്ക് പറ്റൂല ഉമ്മാ….പഠിച്ചുമടുത്ത് വൈറലായ യുകെജി വിദ്യാര്‍ഥിക്ക് മന്ത്രി അപ്പൂപ്പന്റെ വിഡിയോ കോള്‍

September 21, 2021
Google News 1 minute Read
v shivankutty

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചിരിച്ചും സഹതപിച്ചും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത യുകെജി വിദ്യാര്‍ത്ഥിയെ ഒടുവില്‍ തേടിയെത്തിയത് മന്ത്രി അപ്പൂപ്പന്റെ വിഡിയോ കോളാണ്. ആരാണെന്ന് മനസിലായോ എന്ന ചോദ്യത്തിന് മന്ത്രി സാര്‍ എന്ന് കൊച്ചുമിടുക്കി ഉത്തരം പറഞ്ഞപ്പോള്‍ സാറല്ല, വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പനാണെന്ന് തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. v shivankutty

ഓണ്‍ലൈന്‍ ക്ലാസിന്റെ മടുപ്പില്‍, ഇനി എനിക്ക് പറ്റൂലുമ്മാ. ഒരിക്കലും പറ്റൂല എന്ന കരഞ്ഞുകൊണ്ടുപറയുന്ന യുകെജി വിദ്യാര്‍ത്ഥിയായിരുന്നു വിഡിയോയിലെ താരം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിഡിയോ പങ്കുവച്ചിരുന്നു. ഒടുവില്‍ മന്ത്രി വിഡിയോ കോള്‍ ചെയ്ത് കുഞ്ഞാവയുടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പും കൊടുത്തു.

വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി വീര്‍പ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായ തന്‍ഹ ഫാത്തിമയ്ക്കാണ് സ്‌കൂള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി വാഗ്ദാനം നല്‍കിയത്. സ്‌കൂള്‍ ഉടന്‍ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന കാര്യം മന്ത്രി കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാന്‍ ആകുന്നില്ല എന്നും ടീച്ചര്‍മാരുമായി നേരില്‍ കാണാനാകുന്നില്ലെന്ന പരിഭവവും കുഞ്ഞു തന്‍ഹ പങ്കുവച്ചു.

എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് മന്ത്രിയും ആശ്വസിപ്പിച്ചു. വയനാട്ടില്‍ വരുമ്പോള്‍ തന്നെ നേരില്‍ കാണുവാന്‍ വരണമെന്ന തന്‍ഹയുടെ ആവശ്യവും മന്ത്രി അപ്പൂപ്പന്‍ അംഗീകരിച്ചിട്ടുണ്ട്.

Story Highlights : v shivankutty, viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here