ഡൽഹിക്കെതിരെ ഹൈദരാബാദ് ബാറ്റ് ചെയ്യും; ശ്രേയാസ് അയ്യർ ടീമിൽ

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഡൽഹി ക്യാപിറ്റൽസിൽ തിരികെയെത്തി. പരുക്കേറ്റതിനെ തുടർന്ന് താരം ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കളിച്ചിരുന്നില്ല. ശ്രേയാസ് ടീമിലുണ്ടെങ്കിലും ആദ്യ പാദത്തിൽ ടീമിനെ നയിച്ച ഋഷഭ് പന്ത് തന്നെ രണ്ടാം പാദത്തിലും ഡൽഹിയെ നയിക്കും. (delhi capitals sunrisers hyderabad)
ജേസൻ ഹോൾഡർ, റാഷിദ് ഖാൻ, ഡേവിഡ് വാർണർ, കെയിൻ വില്ല്യംസൺ എന്നിവരാണ് സൺറൈസേഴ്സിലെ വിദേശ താരങ്ങൾ. ആൻറിച് നോർക്കിയ, കഗീസോ റബാഡ, മാർക്കസ് സ്റ്റോയിനിസ്, ഷിംറോൺ ഹെട്മെയർ എന്നിവർ ഡൽഹിയുടെ വിദേശതാരങ്ങളാണ്.
ടീമുകൾ:
Delhi Capitals :Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Avesh Khan
Sunrisers Hyderabad: David Warner, Wriddhiman Saha(w), Kane Williamson(c), Manish Pandey, Jason Holder, Abdul Samad, Kedar Jadhav, Rashid Khan, Bhuvneshwar Kumar, Sandeep Sharma, Khaleel Ahmed
Story Highlights: delhi capitals toss sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here