Advertisement

തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ

September 22, 2021
Google News 1 minute Read

തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. കേസെടുക്കാൻ സർക്കാർ നടപടി നൽകാത്തതിനാൽ തുടർനടപടികൾ തടസപ്പെട്ടു. അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നൽകണമെന്ന് വിജിലൻസ് ശുപാർശ ചെയ്‌തിരുന്നു. വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി ആഴ്ചകളായിട്ടും സർക്കാർ നടപടിയില്ല. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.

അതേസമയം തൃക്കാക്കര നഗരസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മൂന്ന് ലീഗ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു.

Read Also : വിരാട് കോലി വിറ്റ ലംബോർഗിനി കാർ കൊച്ചിയിൽ വിൽപ്പനയ്ക്ക്; വില 1.35 കോടി

യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കി. പക്ഷേ, തൃക്കാക്കരയില്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന് തലവേദന സൃഷിടിക്കുന്നത് മുസ്ലിം ലീഗ് ആണ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കാനാണ് യുഡിഎഫിന്‍റെ പൊതു തീരുമാനം.

എന്നാൽ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് ചേർന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന‍്ററി ബോര്‍ഡ് യോഗം മൂന്ന് അംഗങ്ങൾ ബഹിഷ്കരിച്ചു. ലീഗിനോട് കോൺഗ്രസ് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി.

Story Highlight: government-wont-permiting-to-viligilance-investigate-thrikkakara-issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here