പി എസ് പ്രശാന്ത് കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ; ചുമതല നൽകി സിപിഐഎം

കോൺഗ്രസിൽ നിന്ന് രാജിവച്ച് സിപിഐഎമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് പുതിയ ചുമതല നൽകി സിപിഐഎം. കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സിപിഐഎമ്മിൽ ചേർന്നത്.
Read Also : സീതത്തോട് ബാങ്കിലെ ക്രമക്കേട്; പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി
യുഡിഎഫിനു വേണ്ടി നെടുമങ്ങാട് മത്സരിച്ച പ്രശാന്തിനെ തോൽപിക്കാൻ പാലോട് രവി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും, ഇവരെ ഔദ്യോഗിക സ്ഥാനത്തേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും കെപിസിസി, എഐസിസി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു വിരുദ്ധമായി പാലോട് രവിയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനാക്കി. അതിന് പിന്നാലെ പ്രശാന്ത് രാജി വയ്ക്കുകയായിരുന്നു.
Story Highlight: ps-prasanth-vice-president-of-karshaka-samgham-cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here